ഡോ. തരൂര്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍
വിജയിക്കുവാന്‍ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ചില വാഗ്ദാനങ്ങളായിരുന്നു.
വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു.
നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട്
തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള
ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം
ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തുന്നതോടൊപ്പം
തന്‍റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു.
അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ
പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്.
നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയു.
ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്‍റെ
സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്‍റെ ബ്ലോഗുകള്‍ വായിക്കുവാനും
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു.
Monday, 18 May 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment