Thursday, 28 May 2009

Wednesday, 27 May 2009

 

62 കൊല്ലത്തിനിടെ അവര്‍ പലരേയും ജയിപ്പിച്ചു വിട്ടു.
കൃഷ്ണമേനോന്‍,"നീല"ന്‍,പന്ന്യന്‍,ചാള്‍സ്എന്നിങ്ങനെ
പലരേയും.62 കൊല്ലം കഴിഞ്ഞ് ഒരു പാലക്കാടുകാരന്‍
വിശ്വപൗരന്‍ വരേണ്ടി വന്നു മന്ത്രിസ്ഥാനം കിട്ടാന്‍.
മന്ത്രിയാകേണ്ടിയിരുന്ന സുധീരനെ തോല്‍പ്പിച്ചു
മനോജിനെ വിജയിപ്പിച്ച ആലപ്പുഴക്കാരുടെ
ആനമണ്ടത്തരം ഏതായാലും അനന്തപുരിക്കാര്‍
കാട്ടിയില്ല.മല്യാളികള്‍ക്കെല്ലാം ആശ്വസിക്കാം.
തരൂര്‍ ഒരു "കുട്ടി പ്രധാനമന്ത്രി"യാകട്ടെ.
നമുക്കു പ്രാര്‍ഥിക്കാം
Posted by Picasa

Monday, 18 May 2009

ഡോ. തരൂര്‍ ചരിത്രം.......

ഡോ. തരൂര്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍
വിജയിക്കുവാന്‍ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ചില വാഗ്ദാനങ്ങളായിരുന്നു.
വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു.
നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട്
തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള
ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം
ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം
തന്‍റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു.
അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ
പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്.
നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയു.
ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്‍റെ
സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്‍റെ ബ്ലോഗുകള്‍ വായിക്കുവാനും
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു.

Friday, 15 May 2009

ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?
 
Posted by Picasa

തികച്ചും ശരിയായ തീരുമാനം എടുത്ത അനതപുരിയിലെ സമ്മതിദായകരെ അനുമോദിക്കുന്നു
നമ്മുടെ പ്രതീക്ഷകള്‍ക്കനുസ്സാരിച്ചു തരൂര്‍ നല്ലൊരു വിദേശകാര്യമന്ത്രിയാകട്ടെ.