മുണ്ടുടുക്കാനറിഞ്ഞു കൂടാ?
മലയാളം കേട്ടാല്‍ മനസിലാകില്ല
പണ്ടൊരു മലയാളി ഡിപ്ലോമാറ്റ്
ലോകസഭാ തെരഞ്ഞെടുപ്പിനു
മല്‍സരിച്ചപ്പോള്‍ നമ്മില്‍ പലരും പറഞ്ഞു:
"അയാള്‍ക്കു മുണ്ടുടുക്കാനറിഞ്ഞു കൂടാ.
മലയാളിയല്ല;
വിദേശിയാണു ഭാര്യ".
പട്ടിണിയാല്‍ മുണ്ടു മുറുക്കിയും
വീണ്ടും മുറുക്കിയും
ഉടുത്തു വളര്‍ന്ന,
ആ മലയാളി
പിന്നെ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും
പ്രസിഡന്‍റും
ആയതു ചരിത്രം.
അടുത്ത കാലത്ത് "മുണ്ടുടക്കാനറിഞ്ഞു
കൂടാ"ത്തവനും
വിദേശി ഭാര്യയുമുള്ള
മറ്റൊരു ഡിപ്ലോമാറ്റ് മല്‍സരിച്ചു. മലയാളം
പറഞ്ഞാലങ്ങേര്‍ക്കു മന്‍സ്സിലാകില്ല
എന്നായി മലയാളി സമൂഹം
ഏതായാലും അവസനം ജയിച്ചു.വന്‍ ഭൂരിപക്ഷം.
കേന്ദ്രമന്ത്രിയായി. ഒരു പക്ഷേ
മലയാളി പ്രധാനമന്ത്രി പോലും
ആകാന്‍ കഴിഞ്ഞേക്കാവുന്ന
ഗ്ലോബല്‍ മലയാളി.
പക്ഷേ ഇനിയും മലയാളി ഞണ്ടുകള്‍
പാര പണിതു കൊണ്ടേ ഇരിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment