ഗോലിയാത്തികളെ വീഴ്ത്തിയ ദാവീദുകള്‍
പഞ്ചാര പനമ്പള്ളിയെ പണ്ടു ചാലക്കുടിയില്‍
സി.ജി.ജനാര്‍ദ്ധനന്‍ വീഴ്ത്തി.
ബെന്‍സ് ശങ്കറിനെ വിപ്ലവാരിഷ്ടം
ഉണ്ണിവൈദ്യന്റെ സഹായത്തോടെ
അനിരുദ്ധന്‍ വീഴ്ത്തി.
കറന്റ് ബാലകൃഷ്ണപിള്ളയെ
കൊട്ടറപ്പയ്യന്‍ വീഴ്ത്തി.
ലക്ഷം വീട് എം എന്നെ നീലനും വീഴ്ത്തി.
അഴിമതികാട്ടാത്ത പത്തനംതിട്ടയുടെ അഴിമതി തീണ്ടാത്ത ഒറ്റയാന്‍
കെ.കെ നായരെ ശിവദാശന്‍ നായര്‍ വീഴ്ത്തി.
ഇന്ദിരയെ ജയ് ഹനുമാന്‍രാജനാരായണനും
ഗോലിയാത്തുകള്‍ പലരും വീഴ്ത്തപെട്ടു.
നാം ആഹ്ലാദിച്ചു.
പായസവിതരണം നടത്തി.
പക്ഷേ........
ആ വിജയിച്ച ദാവീദന്മാര്‍
സി.ജി
അനുരുദ്ധന്‍
നീലന്‍
ശിവദാസന്‍ നായര്‍
രാജ് നാരായണന്‍
നമൂക്കെന്തു ചെയ്തു? നാടിനെന്തു ചെയ്തു? ആരവരെ ഓര്‍ക്കുന്നു.
ഗോലിയാത്തുകള്‍ നമ്മുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.
ചരിത്രം ആവര്‍ത്തിക്കുമോ?
ആഗോള നായകന്‍
ആഗോള സൈബര്‍ നായകന്‍
ലോകപ്രസിദ്ധ രാഷ്ട്രതന്ത്രജ്ഞന്‍
യൂ .എന്‍ സെക്രട്ടറി സ്ഥനന്ത്തിനടുത്തെത്തിയ
തരൂരിനെ വീഴ്താന്‍
നാടാര്‍ക്കും നായര്‍ക്കും ദാസനും
ഒന്നിച്ചോ ഒറ്റക്കൊറ്റക്കുമോ കഴിയുമോ?
കാത്തിരുന്നു കാണം
ഒരു മലയാളി വിദേശകാര്യമന്ത്രിയും
എന്തിനു ഭാവി മലയാളി പ്രധാനമന്ത്രിയും
അലസിപ്പോകുമോ?
ഗാന്ധിയും നെഹ്രുവും വിദേശ പഠന-വാസം കഴിഞ്ഞു വരുമ്പോള്‍
ശശിയുടെ അത്ര അറിയപ്പെട്ടിരുന്നോ?
നാം സഹായിച്ചാല്‍ ഒരു മലയാളിക്ക് അവെരെപ്പോലെ
ഉയരാന്‍ കഴിഞ്ഞെന്നു വരില്ലേ?
Wednesday, 25 March 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment